കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ. കാഴ്ച പരിമിതയുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോട്ടയം സ്വദേശി ജീമോനെയാണ് എറണാകുളം മുനമ്പം പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പാട്ട് പാടുന്നത് വൈറലാക്കി നൽകാമെന്ന് പറഞ്ഞാണ് പ്രതിയുടെ പീഡനം. പാടുന്നത് ചിത്രീകരിക്കാൻ എന്ന പറഞ്ഞ് ധരിപ്പിച്ചാണ് ജീമോൻ പെൺകുട്ടിയെ ചെറായിലുള്ള ഹോട്ടൽ മുറിയിൽ എത്തിച്ച് പീഡിപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പെൺകുട്ടി അമ്മയ്ക്കും സഹോദരനൊപ്പമാണ് ജീമോൻ പറഞ്ഞ ചെറായിലെ ഹോട്ടലിലേക്കെത്തിയത്. അമ്മയും സഹോദരനുമില്ലാത്ത സമയത്താണ് ജീമോൻ പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ചത്. ഇക്കാര്യം പെൺകുട്ടി അമ്മയെ അറിയിക്കുകയായിരുന്നു. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ മുനമ്പം പോലീസെത്തി ജീമോന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.


ALSO READ : Rape Case: മധ്യപ്രദേശിൽ 12കാരി കൂട്ടബലാത്സം​ഗത്തിനിരയായി; മൂന്ന് പേർ പിടിയിൽ


കോട്ടയം കൂട്ടിക്കൽ യേന്തയാർ സ്വദേശിയാണ് ജീമോൻ. നിരവധി വൈറൽ വീഡിയോകൾ പങ്കുവെക്കുന്നതിലൂടെ പ്രമുഖനാണ് ജീമോൻ. ഇത്തരത്തിൽ വിശ്വാസ്യത പിടിച്ചെടുത്താണ് പ്രതി പെൺകുട്ടിയെ ചെറായിലെ ഹോട്ടൽ മുറയിൽ എത്തിച്ചത്. 42 വയസാണ് പ്രതിയുടെ പ്രായം. മുനമ്പം എസ്എച്ച്ഒ യു.ബി വിപിൻകുമാർ , എസ്.ഐ ടിഎസ് സനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.